സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വര്‍ഷം തടവ് ശിക്ഷ, സംഭവം വർക്കലയിൽ

Spread the love

സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. വര്‍ക്കല തച്ചോട് സ്വദേശി വിനീതിനെ ആണ് കോടതി ശിക്ഷിച്ചത്. 2024ല്‍ വര്‍ക്കലയില്‍ വച്ചാണ് സംഭവം നടക്കുന്നത്. 41കാരനായ വിനീത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആയിരുന്നു ഉപദ്രവിച്ചത്. തുടര്‍ന്ന് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. പിന്നാലെ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു.

video
play-sharp-fill