
തിരുവനന്തപുരം: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെയും കുടുംബാംഗങ്ങളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
ജഗതി ബണ്ട് റോഡ് സ്വദേശികളായ സുരേഷ് (45), ദീപു സുകുമാരൻ (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്‌ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലെ റോഡിലിട്ട് പ്രതികള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിസര മലിനീകരണമുണ്ടാക്കുന്ന ഈ പ്രവർത്തി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം പ്രതികള്‍ യുവാവിനെ മർദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ആക്രമണത്തില്‍ യുവാവിന്‍ററ കൈപ്പത്തിക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. അക്രമം തടയാൻ എത്തിയ കുടുംബാംഗങ്ങളെയും പ്രതികള്‍ മർദ്ദിച്ചു.
ആക്രമണത്തില്‍ നാല് പേർക്ക് പരിക്കേറ്റു. പിടിയിലായ പ്രതികളില്‍ സുരേഷ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



