ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Spread the love

കോഴിക്കോട്: മൊബൈല്‍ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി.

video
play-sharp-fill

താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് മർദനമേറ്റത്.
ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയില്‍ കത്തി കൊണ്ട് ആഴത്തില്‍ മുറിവേറ്റു.

താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മൂന്ന് പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച ഥാറും കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാൻസ് ജീവനക്കാരാണ് കസ്റ്റഡിയിലുള്ളത്.