മദ്യപിക്കുന്നതിനിടെ ബാറിൽ തർക്കം; നാലംഗ സംഘത്തിൻ്റെ മർദ്ദനമേറ്റ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച പോലീസ്

Spread the love

തുറവൂർ: മദ്യപിക്കുന്നതിനിടയുണ്ടായ തർക്കത്തെ തുടർന്ന് ആലപ്പുഴ എഴുപുന്നയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിധിൻ (30) ആണു മരിച്ചത്. എഴുപുന്ന പാലസ് ബാറിൽ മദ്യപിക്കുന്നതിനിടെ നാലംഗ സംഘവുമായി നിധിൻ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബാറിൽ നിന്നിറങ്ങിയ ശേഷം ഇവർ തമ്മിൽ അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു.

മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നാണു വിവരം. ബാറിന് സമീപം റോഡിനടുത്ത് ബോധരഹിതനായി കിടന്ന നിധിനെ അരൂർ പൊലീസെത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group