
സ്വന്തം ലേഖകൻ
കോഴിക്കോട്: കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യമാതാവിനെയും ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. ഇന്ന് രാവിലെ ആറോടെ പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപരിക്കേൽപ്പിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഏറെ നാളുകളായി ബിന്ദുവും ഷിബുവും പിരിഞ്ഞുതാമസിക്കുകയായിരുന്നു. വീടിന് സമീപം ഒളിച്ചിരുന്ന ഷിബു ബിന്ദു പുറത്തിറങ്ങിയപ്പോൾ വെട്ടുകയായിരുന്നു. മകളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മയെയും പ്രതി വെട്ടിപരിക്കേൽപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴുത്തിനും തലയ്ക്കും വെട്ടേറ്റ ബിന്ദു കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അക്രമണത്തിൽ ബിന്ദുവിന്റെ അമ്മ ഉണ്ണിയാതയുടെ ഇടതുകൈയിലെ ഒരു വിരൽ അറ്റുപോയിരുന്നു. പ്രതി ഷിബുവിനെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.