video
play-sharp-fill

പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയുടെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം പുലിക്കുന്ന് ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ രാജേഷ് എന്ന് വിളിക്കുന്ന ഷിജി (41) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മുണ്ടക്കയം സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ തല്ലിത്തകർക്കുകയും, വീട്ടമ്മയുടെ മകളെക്കുറിച്ച് മോശമായ തരത്തിൽ പേപ്പറിൽ എഴുതി വച്ചതിനെ തുടർന്ന് വീട്ടമ്മ മുണ്ടക്കയം പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാളെ അന്വേഷിച്ചു വീട്ടിലെത്തിയ പോലീസിന് നേരെ ഇയാള്‍ വാക്കത്തിയും കല്ലും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇതിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇവിടുന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പോലീസ് പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ വിപിൻ കെ. വി, സി.പി.ഓ മാരായ അജീഷ് മോന്‍ , വിനോജ്കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.