video
play-sharp-fill

മദ്യ ലഹരിയില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ വീഴ്ത്തിയ മരുമകന്‍ അറസ്റ്റില്‍

മദ്യ ലഹരിയില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ വീഴ്ത്തിയ മരുമകന്‍ അറസ്റ്റില്‍

Spread the love

സ്വന്തം ലേഖകൻ

ചെങ്ങന്നൂര്‍: ഭാര്യാ പിതാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകൻ അറസ്റ്റില്‍. പെണ്ണുക്കര പറയകോട് കലേഷ് (21 ) ആണ് അറസ്റ്റിലായത്.ആലാ സൗത്ത് മായാ ഭവനില്‍ സന്തോഷിനെ (49 )യാണ് കലേഷ് പരുക്കേല്‍പ്പിച്ചത്.ആലാ നെടുവരംകോട് ഷാപ്പിന് സമീപം തിരുവോണ നാളില്‍ വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രസവത്തിനായി വീട്ടില്‍ വന്ന ഭാര്യ അഞ്ജുവിനെ കാണാൻ വരുന്ന കലേഷ് മദ്യ ലഹരിയില്‍ ഭാര്യാ പിതാവുമായി വഴക്കിടുന്നത് പതിവായിരുന്നു.ഇത്തരമൊരു വാക്കേറ്റത്തിനിടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്.

സന്തോഷ് തിരുവൻ വണ്ടൂര്‍ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.കസ്റ്റഡിയിലെടുത്ത കലേഷിനെതിരെ വധശ്രമത്തിന് കേസെടുത്തുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ എ.സി. വിപിൻ അറിയിച്ചു.തിരുവോണത്തിന് തൃശൂരില്‍ മൂന്നു സംഭവങ്ങളിലായി രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.നെടുപുഴയില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ 24 വയസ്സുകാരൻ കരുണാമയിയാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുണാമയിയുടെ സുഹൃത്തുക്കളായ അമല്‍, വിഷ്ണു, ബിനോയ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മൂര്‍ക്കനിക്കര വായനശാലയുടെ കുമ്മാട്ടി ആഘോഷത്തിനിടെയാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ഡാൻസ് കളിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ 28 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്.ഈ കേസിലെ പ്രതികളായ വിശ്വജിത്ത്, ബ്രഹ്മ ജിത്ത് എന്നീ ഇരട്ട സഹോദരങ്ങള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതപ്പെടുത്തി.മൂന്നാമത്തെ സംഭവമുണ്ടായത് അന്തിക്കാടാണ്. നിമേഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. കുത്തിയ ഹിരത്തിനും പരിക്കുണ്ട്.