
പാലാ: പാലായിൽ മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കടപ്പാട്ടൂർ സ്വദേശി കാർത്തിക് ബിനു (22) വിനെയാണ് പാലാ എക്സൈസ് പിടികൂടിയത്.
പാലായിലും പരിസര പ്രദേശങ്ങളിലും വിൽപ്പനയ്ക്കായി ഓൺലൈനിൽ എത്തിച്ച മാരകമയക്കുമരുന്നാണ് പാലാ എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി യുവാവിനെ പിടികൂടുകയായിരുന്നു.
പിടിച്ചെടുത്ത 99 മെത്താഫിറ്റമിൻ സൾഫേറ്റ് അമ്പ്യൂൾകൾ കോട്ടയത്ത് നിന്ന് എത്തിയ ഡ്രഗ് കൺട്രോളർ ഡിപ്പാർട്ട്മെന്റ് ഇൻസ്പെക്ടർമാർക്ക് കൈമാറി. ഡ്രഗ് എൻഡ് കോസ്മെറ്റിക് ആക്ട് 1940 പ്രകാരം 3 വർഷം മുതൽ 5 വർഷം തടവും 1 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വം നൽകിയ ഓപ്പറേഷൻ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ രതീഷ്, തൻസീർ, മനു ചെറിയാൻ, അഖിൽ, രാജേഷ്, ഡ്രഗ് ഇൻസ്പെക്ടർമാരായ ബബിത കെ വാഴയിൽ, താര എസ് പിള്ള എന്നിവർ പങ്കെടുത്തു.



