
കായംകുളം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള് കായംകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി പിടിയില്‍. ഓച്ചിറ സ്വദേശി ഡോൺ ബോസ്കോ ഗ്രിക്ക് (26) ആണ് പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
ഓച്ചിറ, കരുനാഗപ്പള്ളി എന്നീ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയാണെന്നും ക്രിമിനൽ കേസ് പ്രതികൾ ഇപ്പോൾ ലഹരി വിൽപ്പനയിലേക്ക് മാറുന്നതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലേയും സമീപ ജില്ലകളിലേയും ക്രിമിനൽ കേസ് പ്രതികളെ നിരീക്ഷിക്കുന്നതിനിടെയാണ് പൊലീസിന് ഇയാളെ കഞ്ചാവുമായി പിടികൂടാന്‍ സാധിച്ചത്.



