
തിരുവനന്തപുരം:കഴക്കൂട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് തുമ്പ പോലീസിന്റെ പിടിയിലായി.
പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 150 ഗ്രാം എം.ഡിഎംഎ കണ്ടെടുത്തു. മൈസൂരു – കൊച്ചുവേളി ട്രെയിനിലെത്തിയ ഇയാൾ കഴക്കൂട്ടം റെയിൽവെ സ്റ്റേഷനിലിറങ്ങി സമീപത്തെ ഇടവഴിയിൽ എംഡിഎംഎ കൈമാറാൻ കാത്തു നിൽക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്.
വിപണിയിൽ നാലര ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തെത്തുടർന്ന് സിറ്റി ഡാൻസാഫ് ടീമും തുമ്പ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിഷ്ണു കുടുങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഡിഎംഎയുമായി ഇയാൾ നേരത്തേ എക്സൈസിന്റെ പിടിയിലായി അഞ്ചു മാസം ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു മാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നേമം സ്വദേശിക്കായി ബാംഗളുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
എന്നാൽ, എംഡിഎംഎ വാങ്ങാനെത്തുമെന്ന് കരുതിയ നേമം സ്വദേശി പോലീസിന്റെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ടു. വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് തുമ്പ പോലീസ് അറിയിച്ചു.