ശർക്കര വില്പന സ്റ്റാളിൽ നിന്നും പണവും സ്കൂട്ടറും മോഷ്ടിച്ചു ; കേസിൽ യുവാവിനെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

വൈക്കം: ശർക്കര വില്പന സ്റ്റാളിൽ നിന്നും പണവും, സ്കൂട്ടറും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഇടയപ്പുറം ഭാഗത്ത് കണ്ണിപറമ്പത്ത് വീട്ടിൽ സിജീഷ് കുമാർ (48) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ബോട്ട് ജെട്ടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വയനാട് സ്വദേശിയായ യുവാവിന്റെ ചക്കരസ്റ്റാളിൽ നിന്ന് ഇവിടുത്തെ ജീവനക്കാരനായിരുന്ന ഇയാൾ ഇവിടെ നിന്നും 35,000 രൂപയും ഇതേ സ്റ്റാളിൽ ജോലിക്ക് നിന്നിരുന്ന മറ്റൊരു ജീവനക്കാരന്റെ സ്കൂട്ടറും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, ജോർജ് മാത്യു സി.പി.ഓ അജിത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.