
സ്വന്തം ലേഖകൻ
പാലക്കാട് കഞ്ചിക്കോട് നരകം പുള്ളി പാലത്തിൽ വച്ച് ജൂലൈ മാസം 29 തിയതി കാറിൽ വന്ന മൂന്ന് മലപ്പുറം സ്വദേശികളെ വാഹനങ്ങൾ കുറുകെ ഇടുകയും കാറും യാത്രക്കാരെയും കാറിൽ ഉണ്ടായിരുന്ന നാലരക്കോടി രൂപയും കവർന്ന സംഘത്തിലെ പത്തനംതിട്ട സ്വദേശി പ്രശാന്ത് എന്ന കുബേര പ്രശാന്ത് (32)എന്നയാളെ പാലക്കാട് കസബ പൊലീസ് പ്രതി ഒളിവിലിരിക്കുന്ന സ്ഥലത്തു നിന്നും പിടികൂടി.
മലപ്പുറം ജില്ലയിലെ അടക്ക വ്യാപാരികൾ ബാംഗ്ലൂരിൽ നിന്നും വരുന്ന വഴിയാണ് ഹൈവേ പിടിച്ചു പറി സംഘം കാറിനെ പിന്തുടർന്ന് നാല് വാഹനങ്ങൾ മുന്നിലും പിന്നിലും തടസം ഉണ്ടാക്കുകയും കാറിനെയും കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും കടത്തിക്കൊണ്ട് തൃശൂരിൽ ഇറക്കിവിടുകയും ചെയ്തു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ 12പ്രതികളാണ് ഈ കേസിൽ പിടിയിലായത്. 4 വാഹനങ്ങളും 25 ലക്ഷം രൂപയും പോലീസ് പ്രതികളിൽ നിന്ന് കേസ്സിലേക്ക് റിക്കവർ ചെയ്തിട്ടുണ്ട്. ഇനി കിട്ടാനുള്ള പ്രതികളെ ഉടനെ തന്നെ പിടികൂടാനുള്ള അന്വേഷണത്തിലാണ് കസബ പോലീസ് . സംഭവം നടന്ന ശേഷം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ് ഐ പി എസ് , ചിറ്റൂർ ഡി വൈ എസ് പി സുന്ദരൻ എന്നിവരുടെ നിർദ്ധേശാനുസരണം ഇൻസ്പെക്ടർമാരായ രാജീവ് എൻ എസ് , ശശിധരൻ ,കസബ എസ് ഐ രാജേഷ് സി കെ , സീനിയർ പോലീസ് ഓഫീസർമാരായ, രാജീദ് ആർ , അൻസിൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.