
വൈക്കം : ഇടയാഴം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സിങ് അസിസ്റ്റന്റിനെ ചീത്ത വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം പുത്തൻപാലം കൊട്ടാരത്തിൽ വീട്ടിൽ വിഷ്ണു (26) നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 4:30 ന് മദ്യലഹരിയിലായിരുന്ന ഇയാൾ നെറ്റിയിൽ മുറിവ് പറ്റിയതിനെ തുടർന്ന് ഡോക്ടറെ കാണുകയും, തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിൽ ഡ്രസ്സിങ്ങിനായി എത്തുകയും ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് അസിസ്റ്റന്റ് മുറിവ് ക്ലീൻ ചെയ്യുന്നതിനിടയില്‍ വെളിയിലേക്ക് ചാടി ഇറങ്ങാൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത നഴ്സിംഗ് അസിസ്റ്റന്റിനെ ചീത്തവിളിക്കുകയും, ആക്രമിക്കാൻ ശ്രമിക്കുകയും, ഡ്രസ്സിംഗ് റൂമിന്റെ ഡോറിൽ ചവിട്ടി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം സ്റ്റേഷൻ എസ്.ഐ ജോർജ് മാത്യു, സി.പി.ഓ മാരായ പ്രവീണോ, വിജയശങ്കർ, ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ വൈക്കം സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ടയാളാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.