പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കറുകച്ചാൽ പോലീസ്

Spread the love

കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം,
ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി കറുകച്ചാൽ പോലീസ്.
കങ്കഴ കോറ്റച്ചിറ പത്തനാടിൽ തകിടിയേൽ അബിൻ (26)ആണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ലൈംഗിക പീഡനം, മോഷണം, വധശ്രമം, ലഹരിക്കടത്ത്, കിഡ്നാപ്പിംഗ് തുടങ്ങി 24 -ൽ അധികം കേസുകൾ നിലവിലുണ്ട്.

ഈ മാസം ഇരുപതാം തീയതിയാണ് മണിമല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റ‍ർ ചെയ്തത്. തുടർന്ന് ഒളിവിലായിരുന്ന ഇയാളെ കറുകച്ചാൽ പോലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ട‍ർ ജയപ്രകാശ്, സബ് ഇൻസ്പെക്ടർ സുനിൽ പി.പി., സി.പി.ഒ.മാരായ ശെൽവരാജ് ,ബിജേഷ് തുടങ്ങിയവർ ചേർന്നാണ് പത്തനംതിട്ടയിൽ നിന്നും പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group