
പറവൂർ : മകന്റെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി പിടിയിൽ. കിഴക്കേപ്രം വെയർ ഹൗസിന് സമീപം പൊന്നേടത്ത് വീട്ടില്‍ രാജൻ (74)ആണ് അറസ്റ്റിലായത്.
ഇയാൾ മകനായ ജിയേഷിന്‍റെ ഭാര്യ അനൂപയെ(34) വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു,തിങ്കളാഴ്ച രാവിലെയാണ് സംഭവം.
കൊണ്ടിരിക്കുകയായിരുന്ന അനൂപയെ ഇയാള്‍ മർദ്ദിക്കുകയും വാക്കത്തികൊണ്ട് കഴുത്തിന് മുറിവേല്‍പിക്കുകയുമായിരുന്നു.മുറിവ് ഗുരുതരമല്ല. ചെവിയുടെ ഭാഗത്തും മുഖത്തും മർദനമേറ്റിട്ടുണ്ട്. പരിക്കേറ്റ അനൂപയെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവ സമയത്ത് ജിയേഷ് വീട്ടിലുണ്ടായിരുന്നു. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.




