പ്രണയ പക ;യുവതിയുടെ ന​ഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിച്ചു ; ഒരാള്‍ കൂടി പിടിയിൽ

Spread the love

 

സ്വന്തം ലേഖിക

മൂന്നാര്‍: യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ സ്വദേശി വി.സഞ്ജയ് (20) ആണ് പിടിയിലായത്.മൂന്നാര്‍ എസ്.എച്ച്‌.ഒ. മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് സഞ്ജയെ പിടികൂടിയത്. യുവതിയുടെ മുന്‍സുഹൃത്തായ കണ്ണന്‍ദേവന്‍ കമ്ബനി നല്ലതണ്ണി എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനില്‍ ഡി.സന്തോഷ് (27) കഴിഞ്ഞ ഏപ്രില്‍ 19-ന് അറസ്റ്റിലായിരുന്നു.

ഇരുപതുകാരിയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. യുവതിയുമായി മൂന്നുവര്‍ഷമായി സന്തോഷ് പ്രണയത്തിലായിരുന്നു. എന്നാല്‍, പിന്നീട് യുവതി ബന്ധമുപേക്ഷിച്ച്‌ സഞ്ജയുമായി പ്രണയത്തിലായി. ഇതിന്റെ വൈരാഗ്യത്തില്‍ സന്തോഷ് കൈവശമുണ്ടായിരുന്ന നഗ്‌നദൃശ്യങ്ങള്‍ സഞ്ജയിന് അയച്ചുകൊടുത്തു. തുടര്‍ന്ന് സഞ്ജയ് ഇവ യുവതിയുടെ ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തു. സമൂഹമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റിലായ സന്തോഷിനെ ചോദ്യംചെയ്തതില്‍നിന്ന് ദൃശ്യങ്ങള്‍ സഞ്ജയിന് അയച്ചുകൊടുത്തതായി മൊഴി നല്‍കിയിരുന്നു. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് സഞ്ജയ് ആണെന്ന് കണ്ടെത്തിയത്. കോയമ്ബത്തൂരിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണിയാള്‍. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.