തട്ടുകടയിൽ ഭക്ഷണം കഴിക്കാനെ ത്തി അവിടെ തന്നെ കിടന്നുറങ്ങി! എഴുന്നേറ്റ് മാറാൻ പറഞ്ഞതിൽ പ്രകോപിതനായി തട്ടുകട ഉടമയെ കയ്യേറ്റം ചെയ്യുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു ; പ്രതിയെ അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പോലീസ്

Spread the love

കോട്ടയം : തട്ടുകടയിലെ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ആനിക്കാട് കരയിൽ പുറത്തിട്ട ചേന്നാട്ടുപറമ്പിൽ അരുൺ തോമസ് (33) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടു കൂടിയാണ് സംഭവം. പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മന്തിരം കവലയിലെ ബാബൂസ് ഹോട്ടൽ ആന്റ് തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം പ്രതി അതേ സ്ഥലത്തിരുന്ന് ഉറങ്ങി.

ഇത് കണ്ട തട്ടുകട ഉടമ പ്രതിയോട് എഴുന്നേറ്റ് മാറാൻ പറഞ്ഞതിനുള്ള വിരോധത്തെ തുടർന്ന് ഉടമയെ കയ്യേറ്റം ചെയ്യുകയും കടയില്‍ 10000/- രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജി പി എൻ ന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.