യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി മർദിച്ച കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍

Spread the love

കൂത്തുപറമ്പ് : മാനന്തേരി ഞാലില്‍ സ്വദേശിയായ യുവാവിനെ തലശേരിയിലേക്ക് വിളിച്ചു വരുത്തി കാറില്‍ കയറ്റിക്കൊണ്ടു പോയി മർദിച്ച കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍.

video
play-sharp-fill

കിണവക്കല്‍ ബെങ്കണച്ചാല്‍ കമ്ബിത്തൂണിലെ മുഹമ്മദ് സയ്യിദ് ഷഹലിനെയാണ് (26) കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലുള്‍പ്പെട്ട ആറ് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. 2024 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തേരി ഞാലില്‍ സ്വദേശിയായ മിഥിലാജിനെ എരഞ്ഞോളിയില്‍ വിളിച്ചുവരുത്തിയ മർദിക്കുകയായിരുന്നു. കണ്ണവം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.ഉമേഷ്‌ ,എസ്‌ഐ എം. പി.രാജീവൻ,സിപിഒ ഷിജിൻ,ഡിസിപിഒ അഖില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.