ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ ഇടിച്ച് തെറിപ്പിച്ചു ; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റി ; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Spread the love

തൃശൂര്‍ : കാറിടിച്ച്‌ പരിക്കേറ്റ ദമ്പതികളെ  ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ട നാട്ടുകാരന്റെ കാലിലൂടെ കാർ കയറ്റിയിറക്കിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.

മാള ഗുരുതുപ്പാല സ്വദേശി സുനില്‍ കുമാറി(41)നെയാണ് മാള പോലീസ് പിടികൂടിയത്. കുഴൂര്‍ സ്വദേശിയായ പുഷ്പനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

ഓഗസ്റ്റ് 17-ന് വൈകീട്ട് നാലുമണിയോടെ മാള കുഴൂരിലായിരുന്നു സംഭവം. സുനില്‍ കുമാർ ഓടിച്ചിരുന്ന കാർ ഒരു ബൈക്കിലിടിച്ച്‌ ദമ്ബതികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാൻ സുനില്‍ കുമാർ വിസമ്മതിച്ചതിനെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ ബഹളം വെച്ചു. ഈ തർക്കം കണ്ട് ഇടപെട്ട പ്രദേശവാസിയായ പുഷ്പൻ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് സുനിലിനോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ പ്രകോപിതനായ സുനില്‍ കുമാർ പുഷ്പന്റെ കാലിലൂടെ കാറിന്റെ ചക്രം കയറ്റിയിറക്കിയ ശേഷം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. ഇയാള്‍ മാള, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

സ്ത്രീകളെ അപമാനിക്കല്‍, അടിപിടി, പൊതുസ്ഥലത്ത് മദ്യപിച്ച്‌ ബഹളമുണ്ടാക്കല്‍ എന്നിങ്ങനെ നാലോളം ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പോലീസ് അന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു.