മണർകാട് വീട്ടമ്മയെ വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; നാല് പേരെ അയർകുന്നം പോലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ 

മണർകാട് : വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ ചീത്തവിളിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് പറമ്പുകര ഭാഗത്ത് കൊച്ചുതുരുത്തേൽ വീട്ടിൽ അച്ചു എന്ന് വിളിക്കുന്ന സലിൻമോൻ കെ.എസ് (23), മണർകാട് നരിമറ്റം ഭാഗത്ത് ചിറ്റടിയിൽ വീട്ടിൽ സൂരജ് സി.ജെ (21), മണർകാട് പറമ്പുകര ഭാഗത്ത് പള്ളിപ്പറമ്പിൽ വീട്ടിൽ ജിബുമോൻ പി (24, മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് തകടിയിൽ വീട്ടിൽ സുധീഷ്‌ മോൻ രാജു (23), എന്നിവരെയാണ് ആയർകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് 15-)o തീയതി രാത്രി 8.30 മണിയോടുകൂടി തിരുവഞ്ചൂർ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച കയറി വീട്ടമ്മയെ ചീത്ത വിളിക്കുകയും ,കത്തി കാണിച്ച് ഇവരുടെ ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന് ഒരു മണിക്കൂർ മുൻപ് സലീന് മോനും, സൂരജും അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു വന്നതിനെ ഇവരുടെ ഭർത്താവ് ചോദ്യം ചെയ്യുകയും, ഇതിന്റെ പേരിൽ ഭർത്താവുമായി വാക്കുതര്ക്കം ഉണ്ടാകുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുശേഷം സ്ഥലത്തുനിന്നും പോയ ഇവർ വീണ്ടും സുഹൃത്തുക്കളുമായി തിരിച്ചെത്തി ഇവരുടെ വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ ചീത്തവിളിക്കുകയും, കത്തിക്കാട്ടി ഭർത്താവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് അയർക്കുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇവരെ പിടികൂടുകയുമായിരുന്നു. സൂരജിന് അയർക്കുന്നം സ്റ്റേഷനിലും, ജിബു മോന് അയർക്കുന്നം, കോട്ടയം ഈസ്റ്റ്, മണർകാട് ,പാമ്പാടി എന്നീ സ്റ്റേഷനുകളിലും, സുധീഷ്‌ മോൻ രാജുവിന് പാമ്പാടി , കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ലെബിമോൻ കെ.എസ്, എസ്.ഐ സുരേഷ് എ.കെ, എ.എസ്.ഐ ജ്യോതി ചന്ദ്രൻ , സി.പി.ഓ മാരായ അനൂപ് എ, ബിനു എസ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.