ടിക്കറ്റ് എടുക്കാതെ ട്രെയിനിലെ ശുചിമുറിയിൽ ഒളിച്ച് യാത്ര ചെയ്തത് രണ്ട് ദിവസം ; ശുചിമുറി തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ ടിടിഇയോട് പരാതിപ്പെട്ടു; ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറന്നാണ് ശുചിമുറിയുടെ തറയിൽ ഇരിക്കുകയായിരുന്ന പ്രതിയെ പിടികൂടിയത്;  പ്രതി ട്രെയിനിൽ കയറി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ 

കൊച്ചി: ട്രെയിനിലെ ശുചിമുറിയിൽ 2 ദിവസം ഒളിച്ചിരുന്ന യുവാവ് അറസ്റ്റിലായി. എറണാകുളം എക്സ്പ്രസിൽ യാത്ര ചെയ്ത ജാർഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഇയാൾ ടിക്കറ്റ് എടുത്തിരുന്നില്ല. തമിഴ്‌നാട്ടിലെ ആരക്കോണത്ത് വച്ച് ശുചിമുറിയുടെ വാതിൽ തല്ലിപ്പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്.

റാഞ്ചിയിൽ നിന്നും എറണാകുളത്തേക്കുള്ള ദീർഘദൂര ട്രെയിനാണിത്. ഇയാൾ ജാർഖണ്ഡിൽ വച്ച് ട്രെയിനിൽ കയറി കേരളത്തിലേക്ക് കടക്കാനായിരുന്നു ശ്രമിച്ചതെന്ന് സംശയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശുചിമുറി തുറക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ ടിടിഇയോട് പരാതിപ്പെട്ടു. തുടർന്ന് ട്രെയിനിലെ ജീവനക്കാരെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറക്കുകയായിരുന്നു. ട്രെയിനിന്റെ ശുചിമുറിയിൽ തറയിൽ ഇരിക്കുകയായിരുന്നു ഇയാൾ. പ്രതിയെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു.