പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിച്ചു; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറത്ത് പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു.
മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) ആണ് പോലീസ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പുരുഷന്മാരില്ലാത്ത വീടുകൾ ദിവസങ്ങളോളം നിരീക്ഷിച്ച് വീടുകളുടെ കുളിമുറി നില്ക്കുന്ന സ്ഥലം മനസ്സിലാക്കിയാണ് പ്രതി അവിടെ ക്യാമറ ഒളിപ്പിച്ചുവെച്ച് ദൃശ്യം പകര്‍ത്തിയതെന്നും പൊലീസ് പറയുന്നു.
പ്രതിയുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു.
വഴിക്കടവ് സബ്ബ് ഇൻസ്പെക്ടർ . ടി. അജയകുമാർ, പോലീസുകാരായ റിയാസ് ചീനി, അനീഷ് എം എസ്, ജിയോ ജേക്കബ്, അഭിലാഷ് കെ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.