വിധവയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു; വിവാഹ വാഗ്ദാനം നൽകി വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പലപ്പോഴായി രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ പിടിയിൽ. കണ്ണൂർ തലശ്ശേരി പോയനാട് മാമ്പറം കറുവാരത്ത് ഹൗസിൽ നഷീൽ (31) ആണ് പിടിയിലായത്.

യുവതിയുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച നഷീൽ വിവാഹ വാഗ്ദാനം നൽകി എറണാകുളത്ത് വിവിധ ഹോട്ടലുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും പരാതിക്കാരിയുടെ കയ്യിൽ നിന്ന് രണ്ടുലക്ഷത്തോളം രൂപ പല കാര്യങ്ങൾ പറഞ്ഞ് തട്ടിയെടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചതോടെയാണ് പരാതിയുമായി എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. യുവതി പരാതി നൽകിയത് അറിഞ്ഞ നഷീൽ മൊബൈൽ ഫോൺ ഓഫ് ആക്കി ഒളിവിൽ പോയി.

തുടർന്ന് സി.ഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ നഷീലിനെ ആലുവയിൽ നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.