
ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ ആണ്‍സുഹൃത്ത് പിടിയില്‍. ആലപ്പുഴ പാണാവള്ളി സ്വദേശി വിഷ്ണുവാണ് പിടിയിലായത്.
യുവതിയെ പലതവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി. ഡ്രൈവിംഗ് സ്കൂള്‍ നടത്തിപ്പുകാരനാണ് പ്രതി. ഇവർ 2023 മുതല്‍ പരിചയക്കാരായിരുന്നു.
വിവാഹ വാഗ്ദാനം നല്‍കിയാണ് അടുപ്പത്തിലാകുന്നത്. യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തുകയും ചെയ്തു. ഇവ യുവതിയുടെ ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.



