
സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തകര്‍ക്കം; അഭിഭാഷകനെ മർദ്ദിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയില്‍. ഇരവിപുരം പുത്തന്നവട തുണ്ടഴികത്തുവീട്ടിൽ ധർമ്മകുമാർ (44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലം സ്വദേശിയും ചേർത്തലയിൽ സ്ഥിര താമസക്കാരുനുമായ അരീപ്പറമ്പിൽ താമസിച്ചുവരുന്നതുമായ അഭിഭാഷകനെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട തകര്‍ക്കത്തെത്തുടര്‍ന്നാണ് ധർമ്മകുമാർ തന്‍റെ ഇളയച്ഛനായ അഭിഭാഷകനെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഒളിവിൽപോയ പ്രതി മഹാരാഷ്ട്രയിലെ താനേയിൽ കഴിഞ്ഞുവരവേയാണ് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം അച്ഛന്റെ മറ്റൊരു സഹോദരന് വിലക്കു നല്കിയതിൽ ഇടനിലനിന്നു എന്ന വിരോധത്തിലാണ് ധര്‍മ്മകുമാര്‍ അഭിഭാഷകനെ ആക്രമിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറി വടികൊണ്ട് കൈതല്ലിയൊടിച്ചെന്നാണ് പരാതി.
സംഭവത്തിന് പിന്നാലെ അഭിഭാഷകന്‍ അർത്തുങ്കൽ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ധര്‍മ്മകുമാറിനെ അറസ്റ്റ് ചെയ്തത്.