
മോഷണം നടത്തുന്നതിനായി രാത്രി പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ളാസ് തകർത്തു ; കള്ളനെ പിടികൂടി ഈരാറ്റുപേട്ട പോലീസ്
ഈരാറ്റുപേട്ട : മോഷണം നടത്തുന്നതിനായി രാത്രി പാർക്കു ചെയ്തിരുന്ന കാറിന്റെ ഗ്ളാസ് തകർത്ത കള്ളനെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട നടക്കൽ കാരക്കാട് ഭാഗത്ത് അമ്പഴത്തിനാൽ വീട്ടിൽ ബാദുഷ (37) ആണ് പോലീസ് പിടിയിലായത്.
ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന് സമീപം ഉള്ള ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വക വഴിയിടത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ഈരാറ്റുപേട്ട മാതാക്കൽ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ യാസർ ഖാന്റെ KL-05-T-2228 നമ്പർ കാറിന്റെ പിന്നിലെ കോർണർ ഗ്ലാസ് തകർത്താണ് മോഷണ ശ്രമം.
14.04.2025 തീയതി പുലർച്ചെ 02.50 മണിക്ക് മോഷണശ്രമം ശ്രദ്ധയിൽ പെട്ട യാസർ ഖാൻ വിവരം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻതന്നെ സ്ഥലത്ത് എത്തിയ പോലീസ് സംഘം പ്രതിയെ പിടികൂടി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0