
ലിഫ്റ്റ് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് 1.95 ലക്ഷം രൂപ തട്ടിയെടുത്തു ; 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയായ പ്രതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തു. ലിഫ്റ്റ് നിർമ്മിച്ചു നൽകാമെന്ന് പറഞ്ഞ് വെണ്മണി സ്വദേശിയുടെ പക്കൽ നിന്നും 1,95,000 രൂപ വാങ്ങി കടന്നുകളഞ്ഞതിന് വെണ്മണി പൊലീസ് സ്റ്റേഷനിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആലുവാ അമ്പാട്ടുകാവ് പട്ടരുമഠം വീട്ടിൽ സെന്തിൽ വെങ്കിടേശനെ (56) യാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാകുന്നതിന് നിരവധി തവണ പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നിട്ടും ഹാജരാകാതിരുന്നതിനാൽ 2018 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേൽവിലാസവും ഫോൺ നമ്പരും സ്ഥിരമായി മാറ്റിക്കൊണ്ടിരുന്നതിനാൽ ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് ചെങ്ങന്നൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം കെ ബിനുകുമാർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് ആണ് ആലുവയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.