കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമം ; പ്രതി 10 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
സ്വന്തം ലേഖകൻ
ശ്രീകണ്ഠപുരം: കെ.എസ്.ആര്.ടി.സി കണ്ടക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ 10 വര്‍ഷത്തിന് ശേഷം പിടിയിൽ. ഇടുക്കി വാരിക്കുഴി ചോപ്രാംകുടിയിലെ ചെന്നങ്കോട്ടി റെജി ഗോപിയെ (49) യാണ് അറസ്റ്റ് ചെയ്തത്.
2013 ഒക്ടോബര്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പില്‍ നിന്ന് പയ്യാവൂരിലേക്ക് ബസില്‍ കയറിയ റെജിയോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഒളിവില്‍ പോയ റെജി ഗോപി മുണ്ടക്കയത്തുണ്ടെന്ന സൂചനയെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് പയ്യാവൂര്‍ പൊലീസ് അവിടെയെത്തുകയും നിരീക്ഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തിയതോടെ റെജി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു.
എസ്.ഐ കെ. ഷറഫുദ്ദീൻ, സീനിയര്‍ സി.പി.ഒമാരായ പ്രമോജ്കുമാര്, അനീഷ്കുമാര്‍, ഡ്രൈവര്‍ രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.