video
play-sharp-fill
വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ; കഴുത്തിൽ മുറിവേൽപ്പിച്ചത് ബ്ലേഡുകൊണ്ടെന്ന് പ്രതിയുടെ മൊഴി

വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ; കഴുത്തിൽ മുറിവേൽപ്പിച്ചത് ബ്ലേഡുകൊണ്ടെന്ന് പ്രതിയുടെ മൊഴി

കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയില്‍.

വി. മഷൂദിനെ അത്തോളി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ പരാതിക്കാരിയായ വീട്ടമ്മയെ പ്രതിയുടെ ഫോട്ടോ കാണിച്ചതോടെ അവർ തിരിച്ചറിഞ്ഞു.

തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ബ്ലേഡ് കൊണ്ടാണ് മുറിവേൽപ്പിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യം നടത്തിയ സ്ഥലത്ത് നിന്നും 50 മീറ്റർ അകലെ റോഡിൽ നിന്ന് ബ്ലെയ്‌ഡ് കണ്ടെത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 7.30 ഓടെയാണ് കേസിനാസ്പദമായ സംഭവം.