video
play-sharp-fill

മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ചു, വിദേശത്തെന്ന് അറിയിച്ചു; ‘ആരും വരാത്തതിൽ  പരാതിയില്ല;  സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാര്‍

മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ചു, വിദേശത്തെന്ന് അറിയിച്ചു; ‘ആരും വരാത്തതിൽ പരാതിയില്ല; സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാര്‍

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ചിരിയുടെ സുൽത്താൻ മാമുക്കോയയുടെ സംസ്ക്കാര ചടങ്ങ് നടന്നത്. താരത്തിൻറെ സംസ്ക്കാര ചടങ്ങിൽ മുൻനിര താരങ്ങള്‍ പങ്കെടുക്കാത്തതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ നടന്‍ മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്ന് കുടുംബം.

‘ആരും വരാത്തതിൽ എനിക്ക് പരാതിയില്ല. ആരും മനപ്പൂർവ്വം വരാഞ്ഞത് അല്ല. അത് എന്തെങ്കിലും ദേഷ്യം കൊണ്ടും ആണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കും അവരുടേതായ പലതിരക്കുകളാണ്. മമ്മൂട്ടിയും, മോഹൻലാലും, ദിലീപും എല്ലാവരും വിളിച്ചിരുന്നു. അല്ലെങ്കിലും വരുന്നതിലും പോകുന്നതിലും വലിയ കാര്യമൊന്നുമില്ല പ്രാർത്ഥിച്ചാൽ മതിയല്ലോ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിനോദ് കോവൂര്, ജോജു, ഇർഷാദ്, ഇടവേള ബാബു എന്നിവരെല്ലാവരും വന്നിരുന്നു. എങ്കിലും മറ്റ് ആരും വരാത്തതിൽ എനിക്ക് പരാതി ഒന്നുമില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയായിരിക്കും. ഇന്നസെന്റും എന്റെ ഉപ്പയും വളരെ നല്ല കൂട്ടുകെട്ടായിരുന്നു’.