ഇനി ആ കോഴിക്കോടൻ ചിരി ഓർമ്മകളിലേക്ക്; ഹാസ്യസാമ്രാട്ടിന് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ അന്ത്യവിശ്രമം; അന്ത്യാഞ്ജലി അർപ്പിച്ച ആയിരങ്ങൾ; മാമുക്കോയായയുടെ കബറടക്കം നടന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കോഴിക്കോടൻ ചിരി ഓർമ്മകളിലേക്ക് നിറച്ച് നടന്‍ മാമുക്കോയ ഇനി ജ്വലിക്കുന്ന ഓര്‍മ്മ. അന്തരിച്ച നടന്‍ മാമുക്കോയയെ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ കബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മാമുക്കോയയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍.

ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ അവസാനമായി സഹപ്രവര്‍ത്തകനെയും സ്‌നേഹിതനെയും കാണാന്‍ മാമുക്കോയയുടെ ബേപ്പൂരിലെ വീട്ടിലെത്തി. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മുന്‍മന്ത്രി കെ ടി ജലീല്‍ അടക്കം നിരവധി പ്രമുഖര്‍ ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ ഒമ്പതു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നമസ്‌കാരം നടത്തി. ഇതിനുശേഷമാണ് കബര്‍സ്ഥാനില്‍ മാമുക്കോയയെ കബറടക്കിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്.