play-sharp-fill
മമത ബാനർജി വിവാഹിതയാകുന്നു; വരൻ സോഷ്യലിസം;  വിവാഹം നടക്കുന്നത് കമ്യൂണിസത്തിൻ്റെയും ലെനിനിസത്തിൻ്റെയും സാന്നിദ്ധ്യത്തിൽ; വൈറലായ വിവാഹം നാളെ.

മമത ബാനർജി വിവാഹിതയാകുന്നു; വരൻ സോഷ്യലിസം; വിവാഹം നടക്കുന്നത് കമ്യൂണിസത്തിൻ്റെയും ലെനിനിസത്തിൻ്റെയും സാന്നിദ്ധ്യത്തിൽ; വൈറലായ വിവാഹം നാളെ.

സ്വന്തം ലേഖകൻ

ചെന്നൈ : മമത ബാനര്‍ജി വിവാഹിതയാകുന്നു. വരന്‍ സോഷ്യലിസം. കമ്മ്യൂണിസത്തിന്റെയും ലെനിനിസത്തിന്റെയും സാന്നിധ്യത്തിലാണ് വിവാഹം.


കൗതുകം കൊള്ളിക്കുന്ന പേരുകളുള്ള വധൂവരന്മാരുടെ വിവാഹം കൊല്‍ക്കത്തയിലല്ല തമിഴ്‌നാട്ടിലാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരുടെ വിവാഹ ക്ഷണക്കത്ത് ഉള്‍പ്പെടെ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

ജൂണ്‍ 13 ന് രാവിലെ 7 മണിക്കാണ് സേലം ജില്ലാ സിപിഎം യൂണിറ്റ് സെക്രട്ടറി എ മോഹന്റെ മകന്‍ എ എം സോഷ്യലിസം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ പളനിസാമിയുടെ മകളായ മമത ബാനര്‍ജിയെ വിവാഹം കഴിക്കുന്നത്.

വരന്റെ സഹദരന്മാരായ കമ്മ്യൂണിസം ലെനിനിസം എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം.

കുറച്ച്‌ സമയം കൊണ്ട് തന്നെ ഈ പേരുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞിരുന്നു.

ഇരുവരുടേയും പേരിന് പിന്നിലുള്ള കഥ ഇങ്ങനെയാണ്. അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന ഫയര്‍ബ്രാന്‍ഡ് പശ്ചിമ ബംഗാള്‍ രാഷ്ട്രീയക്കാരിയോടുള്ള ആരാധനയാണ് മകള്‍ക്ക് മമത ബാനര്‍ജി എന്ന പേര് ഇടാനുള്ള കാരണമെന്ന് കെ പളനിസാമി പറയുന്നു.

എന്നാല്‍ കമ്മ്യൂണിസം അങ്ങനെയല്ല. 1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിഞ്ഞപ്പോള്‍ കമ്മ്യൂണിസം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എ മോഹന്റെ ഭാര്യ അന്ന് ഗര്‍ഭിണിയായിരുന്നു. തനിക്ക് ജനിക്കുന്നത് ഒരു ആണ്‍കുഞ്ഞ് ആണെങ്കില്‍ കമ്മ്യൂണിസം എന്ന് പേരിടാന്‍ അന്ന് തീരുമാനിച്ചു.

അതിന്റെ സ്മരണയ്ക്കായി തന്റെ രണ്ടാമത്തെ മകന് ലെനിനിസം എന്ന് പേരിട്ടു. കമ്മ്യൂണിസം നിലനില്‍ക്കേ സോഷ്യലിസം ആവശ്യമായിരുന്നതിനാല്‍ മൂന്നാമത്തെ മകന് സോഷ്യലിസം എന്നും പേരിട്ടുവെന്ന് മോഹന്‍ പറഞ്ഞു.

തന്റെ ഗ്രാമത്തില്‍ റഷ്യ, മോസ്‌കോ, ചെക്കോസ്ലോവാക്യ, റൊമാനിയ, വിയറ്റ്‌നാം, വെന്‍മാനി, എന്നിങ്ങനെയുള്ള പേരുകള്‍ സാധാരണമാണെന്ന് മോഹനന്‍ വ്യക്തമാക്കി.

പീപ്പിള്‍സ് വെല്‍ഫെയര്‍ ഫ്രണ്ട് സ്ഥാനാര്‍ത്ഥിയായി 2016 ല്‍ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ മത്സരിച്ചപ്പോള്‍ മൂന്ന് മക്കളും പ്രചാരണത്തിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇവരുടെ പേരുകള്‍ മാദ്ധ്യമശ്രദ്ധ നേടിയിരുന്നു.

കമ്മ്യൂണിസം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ്, സഹോദരങ്ങളായ സോഷ്യലിസം, ലെനിനിസം എന്നിവര്‍ സേലത്ത് ഒരു വെള്ളി ആഭരണ നിര്‍മ്മാണ യൂണിറ്റ് നടത്തുന്നു.

കമ്മ്യൂണിസവും ലെനിനിസവും വിവാഹിതരാണ്. കമ്മ്യൂണിസത്തിന് മാര്‍ക്‌സിസം എന്നൊരു മകനുമുണ്ട്. വൈറലായ വിവാഹം നാളെയാണ് നടക്കുന്നത്