നടി മംമ്ത മോഹൻദാസ് സെൽഫ് ക്വാറന്റീനിൽ: ദുബായിൽ ആറ് ദിവസത്തോളം ഷൂട്ടിംഗിനു ശേഷമാണ് കേരളത്തിലെത്തിയത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: രോഗം ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസമെങ്കിലും ഹോം ക്വാറന്റീനിൽ കഴിയണമെന്ന് ഓർമ്മിച്ചിരിക്കുകയാണ് നടി മമത മോഹൻദാസ്. ഇക്കഴിഞ്ഞ 17നായിരുന്നു മംമ്ത അമേരിക്കയിലെ ലോസാഞ്ചലസിൽ നിന്നും കൊച്ചിയിലെ വീട്ടിലേക്കെത്തിയത്. ഇപ്പോൾ താരം സ്വയം ഐസലേഷനിൽ വീട്ടിൽ കഴിയുകയാണ്.
ദുബായിൽ ആറ് ദിവസത്തോളം തേടൽ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് നടി കേരളത്തിലെത്തിയത്. കൊറോണ വൈറസ് പടർന്നതോടെ വലിയ മുൻകരുതലുകൾ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകൾ കൂട്ടം കൂടുന്നതും തിങ്ങിനിറയുന്നതുമായ സ്ഥലങ്ങളിലെ ചിത്രീകരണം എല്ലാം ഒഴിവാക്കിയിരുന്നു. വിദേശത്ത് നിന്നുള്ളവർ ആരുമില്ലായിരുന്നു ഷൂട്ടിംഗ് സംഘത്തിൽ. 25 പേർ മാത്രമുള്ള ഒരു സംഘം മാത്രമായിരുന്നു കൂടെയുണ്ടായത്. ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിൽ ഒരിടത്തുപോലും ജനത്തിരക്ക് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും മംമ്ത പറഞ്ഞു.
ബിഗ് ബിയുടെ രണ്ടാം പതിപ്പായാ ബിലാലിന്റെ ഷൂട്ടിന് വേണ്ടിയാണ് താരം കേരളത്തിലെത്തിയത്. ഐസലേഷനിലിരുന്നും പ്രൊഡക്ഷൻ വർക്കുകളും മറ്റുമായുള്ള ചർച്ചകൾ ഫോണിലൂടെ നടത്തുന്നുണ്ടെന്ന് മംമ്തയുടെ പിതാവ് മോഹൻദാസും വ്യക്തമാക്കി.
കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാരിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും സെൽഫ് ഐസലേഷനെ സാമൂഹിക പ്രതിബന്ധതയുടെ അടയാളമായാണ് കാണേണ്ടതെന്നും മംമ്ത പറഞ്ഞു. രോഗ ലക്ഷണങ്ങളില്ലെങ്കിൽ പോലും വിദേശത്ത് നിന്നെത്തുന്നവർ ഐസലേഷനിൽ ചെലവഴിക്കണം. കൊവിഡ് എവിടെയുമെത്താം. എല്ലാവരുടെയും ഒരേ മനസോടെയുള്ള പോരാട്ടത്തിലൂടെ മാത്രമേ നമുക്കിതിനെ തോൽപ്പിക്കാനാവൂമെന്നും മംമ്ത കൂട്ടിച്ചേർത്തു