play-sharp-fill
ഒരു രൂപ പോലും പ്രതിഫലം വേണ്ട: കോവിഡിനു ശേഷം അഭിനയിക്കാൻ തയ്യാർ; മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ വാഗ്ദാനവുമായി മംമ്താ മോഹൻദാസ്

ഒരു രൂപ പോലും പ്രതിഫലം വേണ്ട: കോവിഡിനു ശേഷം അഭിനയിക്കാൻ തയ്യാർ; മലയാള സിനിമയെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാൻ വാഗ്ദാനവുമായി മംമ്താ മോഹൻദാസ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് കാലത്ത് മലയാള സിനിമ വലിയൊരു വെല്ലുവിളിയെയാണ് നേരിടുന്നത്. ചരിത്രത്തിൽ സമാനതകളില്ലാത്ത രീതിയിൽ തീയറ്ററുകൾ അടഞ്ഞു കിടക്കുന്നു. തീയറ്ററുകൾ അല്ലാതെ സിനിമയെ രക്ഷിക്കാൻ മറ്റെന്തൊക്കെയാണ് മാർഗങ്ങൾ എന്നു സിനിമാ മേഖല ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനിടെയാണ് ഇപ്പോൾ പുതിയ പുതിയ വാഗ്ദാനങ്ങളുമായി മലയാളത്തിലെ താരങ്ങൾ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

കൊവിഡാനന്തരം സിനിമ എങ്ങനെയൊക്കെ മാറുമെന്ന ചർച്ചയിലാണ് സിനിമാ ലോകവും പ്രേക്ഷകരും. മലയാളത്തിൽ താരങ്ങളുടെ പ്രതിഫലം കുറച്ചതിന് ശേഷം മാത്രമേ പുതിയ സിനിമകൾ കരാർ ചെയ്യുകയും നിർമ്മിക്കുകയുമുളളൂവെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്. ഇതിന് അമ്മ അനുകൂല മറുപടിയാണ് നൽകിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, അമ്മ, ഫെഫ്ക എന്നിവർ തമ്മിൽ ഇതിനെക്കുറിച്ചുളള ചർച്ചകളും നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനേതാക്കളൊന്നും മുൻകൂട്ടി പ്രതിഫലം വാങ്ങിക്കാതെ ഒരു സിനിമയെടുക്കണമെന്നും അത് വിജയിച്ച് ലാഭമുണ്ടാക്കിയാൽ മാത്രമായിരിക്കണം തുക വാങ്ങേണ്ടതെന്നുമാണ് നടി മംമ്ത മോഹൻദാസ് പറയുന്നത്. കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഇതൊക്കെയേ വഴികളുളളുവെന്നും മംമ്ത വ്യക്തമാക്കുന്നു.

അഭിനേതാക്കളൊന്നും മുൻകൂട്ടി പ്രതിഫലം വാങ്ങിക്കാതെ ഒരു സിനിമ എടുക്കണം. അതിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്. സിനിമ നിർമ്മിച്ച് പ്രദർശിപ്പിച്ച ശേഷം ലാഭം ഉണ്ടായാൽ മാത്രം ആ തുക അതിന് പിന്നിൽ പ്രവർത്തിച്ചവർ പങ്കിട്ടെടുക്കണം. ഈ പ്രതിസന്ധി മറികടക്കാൻ ഇതൊക്കെയേ വഴിയുളളൂ.- മംമ്ത മോഹൻദാസ്

ആദ്യം പ്രൊജക്ടുകൾ നടക്കട്ടെ അതിന് അനുസരിച്ച് അഭിനേതാക്കൾ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്നാണ് നടനും അമ്മയുടെ ട്രഷററുമായ ജഗദീഷ് പറയുന്നത്. ലാഭം സിനിമയ്ക്ക് അകത്ത് ഒരു പ്രധാന കാര്യമാണ്. വരുമാനം കുറയുമ്‌ബോൾ ലാഭവും കുറയും.

അങ്ങനെയൊരു സാഹചര്യം വരുമ്പോൾ അതിന് അനുസരിച്ചുളള വിട്ടുവീഴ്ച എല്ലാവരും ചെയ്യണം. അതിനകത്ത് വലിയ തർക്കത്തിന് പ്രസക്തിയില്ല. എങ്ങനെയെങ്കിലും വീണ്ടും സിനിമ തുടങ്ങട്ടെ എന്നാണ് എല്ലാവരും പ്രാർത്ഥിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.