മലയാളത്തിലെ ഒരു പ്രശസ്ത നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചു; പിന്നീട് അറിഞ്ഞത് വിവാഹനിശ്ചയം കഴിഞ്ഞ വിവരം; വിവാഹബന്ധമെന്നാൽ അതിൽ നമ്മൾത്തന്നെ വർക്ക് ചെയ്യണം; വെളിപ്പെടുത്തലുകളുമായി മംമ്ത മോഹന്‍ദാസ്

Spread the love

തിരുവനന്തപുരം: മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് മംമ്ത മോഹന്‍ദാസ്. ഇപ്പോഴിതാ തന്റെ മുന്‍കാല റിലേഷന്‍ഷിപ്പുകളെ കുറിച്ചുൾപ്പെടെ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

video
play-sharp-fill

മലയാളത്തിലെ ഒരു പ്രശസ്തനായ നടന്‍ തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചതിനെക്കുറിച്ചും എന്നാല്‍ പിന്നീട് ആണ് ആ നടന്റെ വിവാഹനിശ്ചയം കഴിഞ്ഞ കാര്യം താന്‍ അറിഞ്ഞതെന്നും മംമ്ത പങ്കുവച്ചു.

ജോയ് ആലുക്കാസിന് വേണ്ടി നടി സുഹാസിനി നടത്തിയ അഭിമുഖത്തിൽ ആയിരുന്നു മംമ്തയുടെ വെളിപ്പെടുത്തൽ. രോഗം സ്ഥിരീകരിച്ചതിനു ശേഷം പ്രതീക്ഷകളും നഷ്ടമായെന്നും എനിക്ക് മുൻപു റിലേഷൻഷിപ്പിൽ നിന്ന് പരിചയമില്ലായിരുന്നു എന്നും നടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആ സമയത്താണ് മലയാളത്തിലെ ഒരു നടന്‍ തന്നെ ഡേറ്റിങിന് ക്ഷണിച്ചത്. അമ്മയോട് അനുവാദം വാങ്ങിയതിന് ശേഷമാനറിയുന്നത് ആ നടന്റെ വിവാഹ നിശ്ചയം ഒരു മാസം മുന്‍പ് നടന്നതാണ് എന്ന്. അത് തനിക്ക് വളരെ ഷോക്കിംഗ് ആയിരുന്നു.

പിന്നീടൊരു റിലേഷന്‍ഷിപ്പ് ഉണ്ടായി എങ്കിലും, അത് സമയം പാഴാക്കുന്ന ഒരു ബന്ധമായിരുന്നു.

മുന്‍ ഭര്‍ത്താവ് പ്രജിത്തിനെ ഞാന്‍ കണ്ടുമുട്ടിയത്, അദ്ദേഹത്തിന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിലാണ്. സംസാരിച്ചപ്പോള്‍ ഞങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം സമാനമായിരുന്നു. എന്തുകൊണ്ട് വിവാഹം കഴിച്ചു കൂടാ എന്ന് അദ്ദേഹം ചോദിച്ചു, ഓക്കെ അച്ഛനോട് സംസാരിക്കൂ എന്ന് ഞാനും പറഞ്ഞു. അത്രയും സിംപിളായിരുന്നു ആ തീരുമാനം.

വിവാഹം എന്നത് ജീവിത കാലം മുഴുവന്‍ ഉള്ള കമ്മിറ്റ്മെന്റ് എന്നതായിരുന്നു എന്റെ ചിന്ത. പക്ഷേ കല്യാണം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം എനിക്ക് അതില്‍ നിന്ന് പുറത്ത് കടക്കേണ്ടി വന്നു. അത്ര എളുപ്പമായ ഒരു തീരുമാനമായിരുന്നില്ല അത്.

‘മംമ്ത ശരിക്കും നീ ആലോച്ചിട്ടാണോ?’ എന്ന് അമ്മ എന്നോട് ചോദിച്ചിട്ടുണ്ട്. കാരണം അവര്‍ ബഹ്‌റൈനിലെ വലിയൊരു ബിസിനസ് കുടുംബമാണ്. ഞാന്‍ ഇപ്പോള്‍ തന്നെ എന്റെ ശരീരവും ആരോഗ്യവുമായി പോരാടുകയാണ്, എനിക്കൊരു കംപാനിയന്‍ വേണം എന്ന് വാശിപിടിച്ചത് ഞാനാണ്. വിവാഹ ബന്ധമെന്നാല്‍ നമ്മളതില്‍ വര്‍ക്ക് ചെയ്യണം. ആരെയാണ് നിങ്ങള്‍ വിവാഹം ചെയ്യുന്നതെങ്കിലും ആ ബന്ധത്തില്‍ നമ്മള്‍ വര്‍ക്ക് ചെയ്യണം. എന്റെ ഡിവോഴ്‌സ് കഴിഞ്ഞയുടനെ ഞാന്‍ മറ്റൊരു ബന്ധത്തിലേക്ക് കടന്നു. പിന്നീടാണ് അത് റീബൗണ്ട്‌സ് ആണെന്ന് ഞാന്‍ മനസിലാക്കിയത്.