play-sharp-fill
ബാല്യകാല സുഹൃത്തുമായുള്ള വിവാഹം; ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചനം; ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച കുടുംബ ജീവിതം ഡിവോഴ്സിലെത്തിയത് താരത്തെ മാനസികമായി തളര്‍ത്തി

ബാല്യകാല സുഹൃത്തുമായുള്ള വിവാഹം; ഒരു വര്‍ഷത്തിനു ശേഷം വിവാഹമോചനം; ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച കുടുംബ ജീവിതം ഡിവോഴ്സിലെത്തിയത് താരത്തെ മാനസികമായി തളര്‍ത്തി

സ്വന്തം ലേഖകൻ

കൊച്ചി: സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നടി മംമ്ത മോഹൻദാസിൻ്റെ വിവാഹ വിശേഷങ്ങളാണ്.


വലിയ പ്രതീക്ഷകളോടെയാണ് മംമ്ത മോഹന്‍ദാസ് ബാല്യകാല സുഹൃത്ത് പ്രജിത്ത് പത്മനാഭനെ കല്യാണം കഴിച്ചത്.എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11-11-11 എന്ന ദിവസം ആഘോഷമായി എന്‍ഗേജ്‌മെന്റ് നടന്നു. അതിനുശേഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. വളരെ സന്തോഷത്തോടെയാണ് മംമ്ത കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

ജീവിതകാലം മുഴുവന്‍ പ്രജിത്ത് തനിക്ക് താങ്ങും തണലും ആയിരിക്കുമെന്ന് മംമ്ത കരുതി. എന്നാല്‍, ആ ബന്ധം അധികം നീണ്ടുനിന്നില്ല. വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരെയും അകറ്റിയത്.

വിവാഹത്തിനു മുന്‍പുള്ള തരത്തിലായിരുന്നില്ല ആ ബന്ധം മുന്നോട്ടുപോയത്. ഇരുവരുടെയും ഈഗോ പ്രശ്‌നങ്ങളും ബന്ധം തകരാന്‍ കാരണമായി. ഒടുവില്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഇരുവരും തീരുമാനിച്ചു. തങ്ങള്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്ന് മംമ്ത അക്കാലത്ത് പറഞ്ഞിരുന്നു.

12-12-12 എന്ന ദിവസമാണ് ഇരുവരും നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയത്. അതിനു മുന്‍പ് തന്നെ ഇരുവരും അകന്നു താമസിക്കാന്‍ തുടങ്ങി.