video
play-sharp-fill

മലയാള സിനിമാ പ്രേക്ഷകർ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ്  ക്രിസ്റ്റഫര്‍.

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍.

Spread the love

സ്വന്തം ലേഖകൻ

ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണനാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ ടീസറും ശ്രദ്ധനേടുന്നു .

ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് വരുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ടീസറിനെ കുറിച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സുമായി ക്രിസ്റ്റഫര്‍ ഇവിടെയുണ്ട്’, എന്നാണ് ടീസര്‍ പങ്കുവച്ച്‌ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തുന്നത്.