സ്വന്തം ലേഖിക
കൊച്ചി: ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്റെ പ്രമോ സോംഗ് പുറത്തിറക്കി.
ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം ജാക്ക് സ്റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്.
വീഡിയോ കാണാം
https://youtu.be/viMq7SKebVA

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിലെ മമ്മൂട്ടിയുടെ വിവിധ രംഗങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ക്രിസ്റ്റഫറിന്റെ തിരക്കഥ ഉദയകൃഷ്ണയുടേതാണ്.
അമലപോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തിസ വിനയ് റായ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് മനോജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാസംവിധാനം ഷാജി നടുവില്‍, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.