“കത്ത് അയക്കുവാന്‍ അല്പം താമസിച്ചു,നിങ്ങളെപ്പോലെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് എന്റെ പ്രചോദനം” ആരാധകന്റെ കത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി ഇങ്ങനെ

Spread the love

നമ്മുടെ ഇഷ്ട താരങ്ങളുടെ ചിത്രങ്ങളും ഓട്ടോഗ്രാഫും നിധിപോലെ സൂക്ഷിച്ചുവയ്ക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ വര്‍ഷങ്ങള്‍ക്കു മുന്‍പ് മമ്മൂട്ടിയിൽ നിന്ന് ഒരു ആരാധകനു ലഭിച്ച കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മറുപടി കത്ത് അയക്കാന്‍ വൈകിയതില്‍ ആരാധകനോടു മമ്മൂട്ടി ക്ഷമ ചോദിക്കുന്നതായും കത്തില്‍ കാണാം

video
play-sharp-fill

1985ൽ‍ മമ്മൂട്ടി അയച്ച കത്താണ് ഷമീർ എന്ന ചെറുപ്പക്കാരൻ പങ്കുവെച്ചിരിക്കുന്നത്. ഷമീർ അയച്ച കത്തിനു മമ്മൂട്ടി അയച്ച മറുപടി കത്താണിതെന്നാണ് മനസ്സിലാവുന്നത്. “എനിക്ക് കിട്ടിയ അപൂർവ്വം നിധി,” എന്ന അടിക്കുറിപ്പോടെയാണ് ആരാധകൻ സോഷ്യൽ മീഡിയ വഴി കത്ത് പങ്കുവെച്ചിരിക്കുന്നത്.
കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ,

പ്രിയ സഹോദരാ, കത്ത് കിട്ടി, ജോലിത്തിരക്ക് മൂലം മറുപടി അയയ്ക്കുവാന്‍ അല്പം താമസിച്ചു പോയി. ക്ഷമിക്കുമല്ലോ! എന്റെ ചിത്രങ്ങളെല്ലാം കാണാറുണ്ട്. ഇല്ലേ? നിങ്ങളെപ്പോലെയുള്ളവരുടെ സ്‌നേഹവാത്സല്യങ്ങളാണ് എന്റെ പ്രചോദനം. ഈയിടെ റിലീസ് ആകാന്‍ പോകുന്ന പ്രകാശ് മൂവി ടോണിന്റെ ‘ഉപഹാരം’ എന്ന ചിത്രത്തിലെ എന്റെ ഒരു സ്റ്റില്‍ ഇതോടൊപ്പം അയയ്ക്കുന്നു. ആ സിനിമ കണ്ടശേഷം അഭിപ്രായം എഴുതി അയയ്ക്കുമല്ലോ! കൂട്ടുകാരെയെല്ലാം ഞാന്‍ പ്രത്യേകം അന്വേഷിച്ചെന്ന് പറയണം.സ്‌നേഹപൂര്‍വ്വം, നിങ്ങളുടെ മമ്മൂട്ടി,”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാണ്  മമ്മൂട്ടി ഷമീറിന് എഴുതിയ കത്തിലെ വാക്കുകൾ.  ഇതിനോടകം തന്നെ കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.