പ്രായം വെറുമൊരു നമ്പർ മാത്രം!! മമ്മൂട്ടിയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലയാള സിനിമയുടെ എക്കാലത്തേയും താരരാജാവാണ് മമ്മൂക്ക. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും അഭിനയ മികവും കൊണ്ട് മമ്മൂട്ടി ഇന്നും തന്റെ ആരാധകരെ ഞെട്ടിപ്പിക്കുകയാണ്. ഇതെല്ലാം എങ്ങനെ സാധിക്കുന്നു എന്ന് പ്രേക്ഷകര്‍ ചിന്തിക്കുന്നിടത്തേക്ക് തന്റെ പുതിയ മാസ് ലുക്കുമായി അദ്ദേഹം എത്തും. ഇത്തവണയും ചുള്ളന്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

മമ്മൂട്ടി തന്നെയാണ് ഫോട്ടോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പങ്കുവച്ചിരിക്കുന്നത്. ‘ഒരിക്കൽ ബുഡാപെസ്റ്റിൽ’, എന്നാണ് ഫോട്ടോകൾക്ക് മമ്മൂട്ടി നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്റ്റൈലിഷ് ലുക്കിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് മാസായി നിൽക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സിനിമാക്കാരനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന മലയാള സിനിമയുടെ എവർഗ്രീൻ സ്റ്റാർ, ന്റെ പൊന്നോ ഇങ്ങളെ കൊണ്ട് ഒരു രക്ഷേം ഇല്ല അജ്ജാതി പൊളിപൊളപ്പൻ, ന്തോ പറയാനാ മമ്മൂക്കാ..ഇഷ്ടം കൊണ്ട് ഒന്നും പറയാനും കിട്ടുന്നില്ല, കുന്നോളം ഉണ്ട് ട്ടോ ഉള്ളിൽ സങ്കടം. ചെറുപ്പക്കാരോട് ഒരു ചെയ്ത്ത് ആയിപോയി ഇത്, നിങ്ങള് നമ്മളെപ്പോലുള്ള ന്യൂജനറേഷന് ഒരിടവും തരില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് അല്ലേ, മലയാളിയുടെ സന്തോഷമായി ഇങ്ങനെ നിലനിൽക്കട്ടെ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, ബസൂക്ക എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധാനം. അദ്ദേഹം തന്നെയാണ് തിരക്കഥയും. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.