ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ച സംഭവം; മമ്മൂട്ടി നേരില്‍ വിളിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു; വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം; കെ റഫീഖ്

Spread the love

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടി ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.

video
play-sharp-fill

മമ്മൂട്ടി മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണം. തിരക്കും ബഹളവും മമ്മൂട്ടിക്ക് അലോസരം ഉണ്ടാകരുത് എന്ന് കരുതിയാണ് ഇടപെട്ടത്. അത്തരം ഇടപെടലുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് മമ്മൂട്ടി ഇങ്ങനെ ഇടപെട്ടത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ടൗണ്‍ഷിപ്പില്‍ വരുന്നവരെ അവിടെയുണ്ടെങ്കില്‍ സ്വീകരിക്കുന്നത് രീതിയാണ്. അത് മറ്റൊരു നിലയില്‍ വായിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. മമ്മൂട്ടി നേരില്‍ വിളിക്കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group