video
play-sharp-fill

ഇച്ചാക്കയുടെ വീട്ടിൽ അതിഥിയായെത്തി മോഹൻലാൽ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രം

ഇച്ചാക്കയുടെ വീട്ടിൽ അതിഥിയായെത്തി മോഹൻലാൽ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: മലയാള സിനിമയിലെ താരരാജക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഒന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാൽ അതിഥിയായി എത്തിയപ്പോൾ എടുത്ത ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ നടൻ മോഹൻലാൽ തന്നെയാണ് ഇച്ചാക്കയ്ക്ക് ഒപ്പം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ഇരുവരുടെയും ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുവരെ ആറായിരത്തോളം പേർ ചിത്രം പങ്കുവച്ചിട്ടുണ്ട്. ലോക് ഡൗണിന് തൊട്ടുമുൻപാണ് പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയ പുതിയ തലമുറയിലെ സൂപ്പർ താരങ്ങളും നേരത്തെ മമ്മൂട്ടിയുടെ വീട്ടിൽ അതിഥിയായി എത്തിയിരുന്നു