വെറും നാലുദിവസം, 50 കോടി ക്ലബ്ബില്‍ ‘കളങ്കാവല്‍’; ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും കളങ്കാവലിന്

Spread the love

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവല്‍’ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാലുദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോര്‍ഡും ഇതിലൂടെ ‘കളങ്കാവല്‍’ സ്വന്തമാക്കി.

video
play-sharp-fill

‘ഭീഷ്മപര്‍വം’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ഭ്രമയുഗം’, ‘ടര്‍ബോ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് ‘കളങ്കാവല്‍’.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച ‘കളങ്കാവല്‍’, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെര്‍ ഫിലിംസ് കേരളത്തില്‍ വിതരണം ചെയ്ത ചിത്രം, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ നടത്തിയത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുപ്രസിദ്ധമായ സയനൈഡ് മോഹന്‍ കേസില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് തകര്‍പ്പന്‍ വിജയം നേടുന്നത്.

കേരളത്തിലും വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ വലിയ നേട്ടം സ്വന്തമാക്കുന്ന ചിത്രം, റിലീസ് ചെയ്ത് ആദ്യ നാലുദിനം കൊണ്ട് കേരളത്തില്‍നിന്ന് മാത്രം നേടിയത് 18.5 കോടിക്ക് മുകളിലാണ്.

റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് നാലുകോടിയും പിന്നിട്ട് കുതിക്കുന്ന ചിത്രം വിദേശത്തുനിന്ന് നേടിയത് 27 കോടിയോളമാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥയൊരുക്കി ശ്രദ്ധനേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കളങ്കാവല്‍’.

വിനായകന്‍ നായകനും മമ്മൂട്ടി പ്രതിനായകനുമായെത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കരിയറില്‍ വീണ്ടും ഒരു നെഗറ്റീവ് വേഷത്തിലൂടെ മമ്മൂട്ടി ഞെട്ടിക്കുമ്പോള്‍, വേറിട്ട പ്രകടനവുമായി വിനായകനും വലിയ കയ്യടിയാണ് നേടുന്നത്.

ചിത്രത്തിലെ സംഗീതവും ഉയര്‍ന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. കേരളത്തിന് അകത്തും പുറത്തും പ്രേക്ഷക പിന്തുണയോടൊപ്പം വലിയ നിരൂപക പ്രശംസയും നേടുന്ന ചിത്രം,

മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ജിബിന്‍ ഗോപിനാഥ്, ബിജു പപ്പന്‍, രജിഷ വിജയന്‍, ഗായത്രി അരുണ്‍, മാളവിക, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രമുഖ താരങ്ങള്‍.