നിർധനരായ വിദ്യാർഥികളുടെ ഉപരിപഠനം ഏറ്റെടുത്ത് മമ്മൂട്ടി; ‘വിദ്യാമൃതം’ പദ്ധതി പ്രഖ്യാപിച്ചു
കൊച്ചി: നിർധനരായ വിദ്യാർഥികളുടെ ഉപരിപഠനം ഏറ്റെടുക്കുന്ന പദ്ധതിക്ക് മമ്മൂട്ടി തുടക്കം കുറിച്ചു. മമ്മൂട്ടിയുടെ കെയർ ആൻറ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എം.ജി.എം ഗ്രൂപ്പിനൊപ്പം ചേർന്നാണ് ‘വിദ്യാമൃതം ‘ എന്ന് പദ്ധതിക്ക് തുടക്കം കുറിച്ചത്.
കോവിഡിലും പ്രകൃതിക്ഷോഭങ്ങളിലും മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന ‘വിദ്യാമൃതം’ പദ്ധതിയുടെ ആദ്യഘട്ടം മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. എം.ജി.എം. ഗ്രൂപ്പാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനുമായി ചേർന്ന് പദ്ധതിക്ക് രൂപം കൊടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലസ് ടു ജയിച്ച നൂറു വിദ്യാർഥികൾക്ക് എൻജിനീയറിങ്ങ്,പോളിടെക്‌നിക്ക്, ആർട്‌സ് ആൻറ് സയൻസ്,കൊമേഴ്‌സ്,ഫാർമസി ശാഖകളിലെ ഒരുഡസനോളം കോഴ്‌സുകളിലാണ് തുടർ പഠനസൗകര്യമൊരുക്കുന്നത്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരും.