play-sharp-fill
മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയ്ക്കും പ്രിയതമയ്ക്കും ഇന്ന് 41-ാം വിവാഹവാര്‍ഷികം ; ആശംസകള്‍ അറിയിച്ച് സിനിമാലോകം

മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയ്ക്കും പ്രിയതമയ്ക്കും ഇന്ന് 41-ാം വിവാഹവാര്‍ഷികം ; ആശംസകള്‍ അറിയിച്ച് സിനിമാലോകം

സ്വന്തം ലേഖകന്‍

കൊച്ചി : മലയാള സിനിമയുടെ താരരാജാവ് മമ്മൂട്ടിയ്ക്കും ഭാര്യ സുല്‍ഫത്തിനും ഇന്ന് 41-ാം വിവാഹവാര്‍ഷികം. കഴിഞ്ഞ ദിവസം ദുല്‍ഖറിന്റെ മകള്‍ മറിയത്തിന്റെ മൂന്നാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായാണ് താര കുടുംബത്തിലേക്ക് അടുത്ത ആഘോഷം എത്തിയിട്ടുള്ളത്.

നിരവധി പേരാണ് താരരാജാവിനും പ്രിയതമയ്ക്കും ആശംസകള്‍ അറിയിച്ച് എത്തിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി ആശംസ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1979 മേയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച മമ്മൂട്ടി വിവാഹത്തിന് മുന്‍പ് വേഷമിട്ടത് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു. ആ സിനിമകളിലെ മമ്മൂട്ടിയുടെ ചെറിയ വേഷങ്ങള്‍ അന്ന് അധികം ശ്രദ്ധ നേടിയിരുന്നില്ല.

തുടര്‍ന്ന് വിവാഹത്തിനുശേഷം കെ.ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത മേളയിലൂടെ മമ്മൂട്ടി സിനിമാ രംഗത്ത് ശ്രദ്ധനേടുകയായിരുന്നു. അവിടെ നിന്ന് അങ്ങോട്ട് മമ്മൂട്ടി എന്ന നടന്‍ വളരുകയായിരുന്നു.

മലയാള സിനിമയുടെ കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ ചരിത്രത്തില്‍ മമ്മൂട്ടി എന്ന കലാകാരന്റെ സ്ഥാനം വളരെ വലുതാണ്. മികച്ച കഥാപാത്രങ്ങളുമായി മമ്മൂട്ടി നമുക്കൊപ്പം യാത്ര ചെയ്യുന്നു.അഭിഭാഷകന്റെ ജോലി വിട്ട് നടനാകുക എന്ന മമ്മൂട്ടിയുടെ മോഹത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് സുല്‍ഫത്തായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയപ്പോള്‍ താരകുടുംബം ഒന്നടങ്കം സന്തോഷിച്ചിരുന്നു. തന്നിലൂടെയായിരിക്കരുത് മകന്‍ അറിയപ്പെടേണ്ടെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധവും ഉണ്ടായിരുന്നു.

മലയാള സിനിമാ രംഗത്ത് നിന്നും ജോജു ജോര്‍ജ്, അനു സിതാര, സംവിധായകരായ അജയ് വാസുദേവ്, അരുണ്‍ ഗോപി തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുന്നത്.