‘പ്രാര്‍ത്ഥനകളെല്ലാം ഫലം കണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ, സ്‌നേഹത്തിന്റെ പ്രാര്‍ത്ഥനയാണ്’, ഓർത്തവർക്കും സ്‌നേഹിച്ചവർക്കും നന്ദി’; ഷൂട്ടിംഗ് ലൊക്കേഷനിലെത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി

Spread the love

കൊച്ചി: ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും ക്യാമറയ്ക്ക് മുന്നില്‍.

ഇന്ന് രാവിലെയാണ് അദ്ദേഹം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘പേട്രിയറ്റ്’ സിനിമയുടെ ലൊക്കേഷനിലെത്തിയത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം.

നിർമ്മാതാവും ഉറ്റ സുഹൃത്തുമായ ആന്റോ ജോസഫിനൊപ്പമാണ് അദ്ദേഹം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പ്രാർത്ഥനകളെല്ലാം ഫലം കണ്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ. സ്‌നേഹത്തിന്റെ പ്രാർത്ഥനയാണ്. അതിന് ഫലം കിട്ടും. ഓർത്തവർക്കും സ്‌നേഹിച്ചവർക്കും നന്ദി.’- മമ്മൂട്ടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാൻ പോകുന്നതിന്റെ സന്തോഷം ഇന്നലെ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു