വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല , എന്നാൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ് ; കിടിലൻ ഷൂട്ടറാവാനുള്ള തയ്യാറെടുപ്പിൽ മെഗാസ്റ്റാർ മമ്മൂട്ടി
സ്വന്തം ലേഖകൻ
ചേർത്തല: വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാൽ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമകളിൽ വില്ലൻമാർക്കെതിരെ തോക്കെടുത്ത് പോരാടിയ മെഗാസ്റ്റാർ യഥാർത്ഥ ജീവിതത്തിലും നല്ല ഒരു കിടിലൻ ഷൂട്ടർ ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു മുന്നോടിയായി ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി.
ബുധനാഴ്ച രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് താരം അംഗമായത്. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കരും ഉണ്ടായിരുന്നു. ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നാണ് അംഗമായതിന് ശേഷം മമ്മൂട്ടി പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിലൊരു അംഗമാകുന്നതിൽ തനിക്കേറെ സന്തോഷമുണ്ടെന്നും സിനിമകളിൽ വെടിവെയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയൊരു സ്വാധീനവും ഈ അംഗത്വത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.