video
play-sharp-fill

മീടു മൂവ്‌മെന്റിന് പിന്തുണയുമായി മമ്മൂട്ടി

മീടു മൂവ്‌മെന്റിന് പിന്തുണയുമായി മമ്മൂട്ടി

Spread the love

സ്വന്തംലേഖകൻ

കോട്ടയം :സിനിമാരംഗത്ത് നിന്ന് തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ സ്ത്രീകള്‍ തുറന്നു പറയുന്ന മീ ടൂ മൂവ്‌മെന്റിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. സിനിമാരംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരം മൂവ്‌മെന്റുകള്‍ക്കായിട്ടുണ്ടെന്നും അതിനാല്‍ തന്നെ, ഇത് നല്ല പ്രവണതയാണെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു. മാമാങ്കം ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ മാമാങ്കം സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് മാമാങ്കം കേരള ചരിത്രത്തിന്റെ ഭാഗമാണെന്നും എണ്‍പത് ശതമാനം ചരിത്രത്തെ ആസ്പദമാക്കിയാണ് മാമാങ്കം എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകളേയും വി.എഫ്.എക്‌സിനേയും അധികം ആശ്രയിക്കാതെ പരമാവധി റിയാലിറ്റിയില്‍ നിന്നു കൊണ്ടാണ് സിനിമ ഒരുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളിലാണ് ചിത്രമെത്തുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. അതേസമയം ഖാലിദ് റഹമാന്റെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ഉണ്ട നാളെ തിയേറ്ററുകളിലെത്തും. പൊലീസ് ഇന്‍സ്‌പെക്ടര്‍ മണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.