മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു ;പാർവതിയ്‌ക്കൊപ്പമുള്ള ആദ്യസിനിമ വനിതാദിനത്തിൽ പ്രഖ്യാപിച്ച് മമ്മൂട്ടി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നു. വനിതാ ദിനത്തിൽ മമ്മൂട്ടി തന്നെയാണ് പാർവതിയ്‌ക്കൊപ്പമുള്ള സിനിമ പ്രക്ഷേകർക്ക് മുന്നിൽ പങ്കുവച്ചതും. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്.

പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ് ജോർജ് ആണ് നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വനിതാദിനാശംസകൾ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കു വച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ വനിതകളുടെ അവകാശങ്ങൾക്കായി ശക്തമായി നിലകൊണ്ട പാർവതി നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെക്കാൻ ഇതിലും മികച്ച ദിവസമില്ല.

‘ഇക്കയെ വിമർശിച്ച പാർവതി… നിങ്ങൾക്ക് ഇക്ക നൽകുന്ന സമ്മാനം… ഇതാണ് സ്‌നേഹം… ഇതാണ് പ്രതികാരം…’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകർ നൽകിയിരിക്കുന്ന കമന്റ്.