പുതുവർഷം കളറാക്കി മമ്മുക്ക ; ലേറ്റസ്റ്റ് ഫോട്ടോ വൈറലാവുന്നു
സ്വന്തം ലേഖിക
കോട്ടയം : എന്നും യുവത്വം തുളുമ്പുന്ന പ്രേക്ഷകരുടെ പ്രിയതാരമാണ് മമ്മൂട്ടി. വില്ലൻ വേഷങ്ങളിൽ നിന്നും നായകനിരയിലേക്കെത്തിയ അദ്ദേഹത്തെ അന്നും ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്നു.
ആരാധകപിന്തുണയുടെ കാര്യത്തിൽ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. മലയാളികൾ മാത്രമല്ല ആരാധകരായിട്ടുള്ളത്.തമിഴിലേയും തെലുങ്കിലേയും ഇടവേള അവസാനിപ്പിച്ചെത്തിയ താരത്തിന് ഗംഭീര സ്വീകരണമായിരുന്നു അവിടേയും ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃത്യമായി വ്യായാമം ചെയ്യുന്നതും തിരക്കുകൾക്കിടയിൽ കുടുംബത്തെ ചേർത്തുനിർത്തുതിനുമെല്ലാം ഉത്തമ ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തിൻരെ പിന്തുണയെക്കുറിച്ച് വാചാലരായി താരങ്ങളും സംവിധായകരും എത്താറുമുണ്ട്. കരിയറിലെ ആദ്യ 100 കോടി നേട്ടവും സ്വന്തമാക്കിയാണ് അദ്ദേഹം കുതിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമകളും കഥാപാത്രങ്ങളും വ്യത്യസ്തത നിറഞ്ഞതായിരുന്നു.
ഇടയ്ക്കിടയ്ക്ക് ഫോട്ടോ പോസ്റ്റ് ചെയ്തും മമ്മൂട്ടി പ്രേഷകരെയും ആരാധകരേയും ഞെട്ടിക്കാറുണ്ട്. പുതുവർഷത്തിൽ പോസ്റ്റ് ചെയ്ത ചിത്രവും ഇത്തരത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഫ്രഷ് ബിഗിനിങ്ങിനെക്കുറിച്ച് പറഞ്ഞാണ് മമ്മൂട്ടി തന്റെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്. മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെയായാണ് മെഗാസ്റ്റാർ എത്തിയത്. ലുക്കിലും ഗെറ്റപ്പിലും പുതുമയുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
എന്താണ് ഉദ്ദേശം
ഇക്കയുടെ ഉദ്ദേശം എന്താണ്, ഇവിടെയുള്ള ഫ്രീക്കൻമാർക്കും ജീവിക്കണ്ടേ, ഇങ്ങള് ഇങ്ങനെ തുടങ്ങിയാൽ എല്ലാവരും പണി നിർത്തി പോവേണ്ടി വരും. ഇക്ക ഇതേക്കുറിച്ച് ആലോചിച്ച് നോക്കൂ. മരണം വരെ ഇക്കയെ ഇത് പോലെ കാണാനാണ് ആഗ്രഹമെന്നുമായിരുന്നു ഒരാളുുടെ കമന്റ്. 2020 ലെ കൊലമാസ് ചിത്രവുമായെത്തി ഇക്ക ഞെട്ടിച്ചുവെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
ഇക്കയുടെ സൗന്ദര്യം കൂടിക്കൊണ്ടേയിരിക്കുകയാണെന്നുള്ള കണ്ടെത്തലുമായാണ് മറ്റൊരാൾ കമന്റുമായെത്തിയത്. ഫേസ് ഓഫ് ഇന്ത്യൻ സിനിമയായ ഞങ്ങളുടെ ഇക്കയ്ക്ക് ആശംസ നേരുന്നുവെന്നും ആരാധകൻ കുറിച്ചിട്ടുണ്ട്.
പ്രായം താഴോട്ട് പോയിക്കൊണ്ടിരിക്കുന്ന ഇതിഹാസമാണ് മമ്മൂക്ക. രാവിലെ തന്നെ കൊലകൊല്ലി ഐറ്റമാണല്ലോ കർത്താവേ, തുടങ്ങിയ കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.
മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ സിനിമയായ ഷൈലോക്കിന്റെ ടീസർ പുറത്തുവന്നത് 12 മണിക്കായിരുന്നു. തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മീനയും രാജ്കിരണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ കഴുത്തറപ്പൻ പലിശക്കാരനായാണ് മെഗാസ്റ്റാർ എത്തുന്നത്. ടീസറിന് പിന്നാലെയായി പുതിയ ചിത്രവും കൂടിയെത്തിയതോടെ ഇരട്ടി സന്തോഷമായെന്നും ആരാധകർ പറയുന്നു.